കണ്ണാടിപ്പറമ്പ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ലീഡർ കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാർഷിക ദിനം പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വികസനത്തിന്റെ വിപ്ലവം സൃഷ്ടിച്ച ലീഡറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രവർത്തകർ ആദരവർപ്പിച്ചു. ചടങ്ങിൽ രാജേഷ്കുമാർ, അബൂബക്കർ, സനീഷ് ചിറയിൽ, മുഹമ്മദ് അമീൻ കെ., ഉണ്ണികൃഷ്ണൻ, വനജൻ, സജീവൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

