നൂഞ്ഞേരിയിൽ ജനപ്രതിനിധിക്ക് സ്വീകരണവും കലോത്സവ വിജയികൾക്ക് അനുമോദനവും നൽകി

Kannadiparamba online news

നൂഞ്ഞേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഹിളർ സി.എച്ചിനുള്ള സ്വീകരണവും, കലോത്സവ വിജയികൾക്കുള്ള അനുമോദനവും ചേലേരി ഗവൺമെന്റ് മാപ്പിള എൽ.പി. സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി. അറബിക് വിഭാഗത്തിൽ ചാമ്പ്യന്മാരായ സ്കൂളിലെ കൊച്ചു പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു. സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ദിലീപ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് രമ കെ. അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ ഹിളർ സി.എച്ച്., മുൻ വാർഡ് മെമ്പർ നാസിഫ, മുൻ പ്രഥമാധ്യാപിക സുനിത ടീച്ചർ, പി.ടി.എ. പ്രസിഡന്റ് അബ്ദുൽ മുനീർ പി., അധ്യാപകരായ അനസ് മാസ്റ്റർ, സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു. അസ്ലം മാസ്റ്റർ സ്വാഗതവും വിദ്യ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ഉപജില്ലാ തലത്തിൽ സ്കൂളിന്റെ ഖ്യാതി ഉയർത്തിയ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!