കണ്ണൂർ: ജില്ലയിൽ വൈദ്യുതാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. ജീവൻ രക്ഷിക്കാൻ വീടുകളിലും തൊഴിലിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ:
• ലൈനുകൾക്ക് സമീപം തോട്ടി ഉപയോഗിക്കരുത്: വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള മരങ്ങളിൽ നിന്ന് ഇരുമ്പ് തോട്ടി പോലുള്ളവ ഉപയോഗിച്ച് കായ്കനികൾ പറിക്കാൻ ശ്രമിക്കരുത്. ലൈനുകൾക്ക് താഴെ പന്തലുകളോ താൽക്കാലിക ഷെഡുകളോ നിർമ്മിക്കരുത്.
• ലൈനുകൾ പൊട്ടിവീണാൽ: പൊട്ടിവീണ ലൈനുകൾക്ക് അരികിലേക്ക് പോകരുത്. ഉടൻ തന്നെ കെ.എസ്.ഇ.ബി ഓഫീസിലോ 9496010101 എന്ന നമ്പറിലോ വിവരമറിയിക്കുക.
• RCCB നിർബന്ധം: വീടുകളിലും സ്ഥാപനങ്ങളിലും 30 മില്ലി ആമ്പിയർ ലീക്കേജിൽ ട്രിപ്പാകുന്ന RCCB ഘടിപ്പിക്കണം. ജോലി തുടങ്ങുന്നതിന് മുൻപ് ടെസ്റ്റ് ബട്ടൺ അമർത്തി ഇതിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കണം.
• താൽക്കാലിക കണക്ഷനുകൾ: ഏതൊരു താൽക്കാലിക നിർമ്മാണ പ്രവൃത്തിക്കും ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. മെയിൻ സ്വിച്ചിൽ നിന്ന് നേരിട്ട് വൈദ്യുതി എടുക്കാൻ പാടില്ല.
• സുരക്ഷാ ഉപകരണങ്ങൾ: വൈദ്യുതോപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ്, സേഫ്റ്റി ഷൂസ് എന്നിവ നിർബന്ധമായും ധരിക്കണം. ഒറ്റയ്ക്കുള്ളപ്പോൾ റിസ്കുള്ള വൈദ്യുത ജോലികൾ ചെയ്യരുതെന്നും ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

