പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേർമരിച്ചസംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അച്ഛനും മുത്തശ്ശിയും തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെപ്രാഥമിക നിഗമനം.കുടുംബതർക്കത്തെത്തുടർന്നുള്ള മാനസിക വിഷമമാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്ന്വ്യക്തമാക്കുന്ന സൂചനകൾപോലീസിന് ലഭിച്ചു.
മൃതദേഹങ്ങൾകണ്ടെത്തിയ മുറിയിൽ പോലീസ് നടത്തിയപരിശോധനയിൽമേശപ്പുറത്ത്കീടനാശിനിയുടെകുപ്പിയുംമദ്യക്കുപ്പിയും കണ്ടെത്തി. മുറിയിൽ പകുതിയോളം പാലുള്ള ഒരുകുപ്പിയുംഉണ്ടായിരുന്നു. ഈ പാലിൽ കീടനാശിനി കലർത്തി നൽകിയാകാം ഹിമ (5), കണ്ണൻ (2) എന്നീ കുട്ടികളെകൊലപ്പെടുത്തിയതെന്നാണ്സംശയിക്കുന്നത്. ഇതിനുശേഷമാണ് കെ.ടി. കലാധരനും (38) അമ്മഉഷയും(60)ജീവനൊടുക്കിയത്.
കലാധരനുംഭാര്യനയൻതാരയുംതമ്മിൽകുടുംബകോടതിയിൽ നിലനിന്നിരുന്ന കേസിൽ കഴിഞ്ഞ ദിവസം വിധി വന്നിരുന്നു.കുട്ടികളെ അമ്മയ്‌ക്കൊപ്പംവിടാനായിരുന്നു കോടതിഉത്തരവ്. വിധി വന്നതിന് പിന്നാലെ നയൻതാര കുട്ടികളെ ആവശ്യപ്പെട്ട് വിളിച്ചിരുന്ന തായുംഇതിലെമനോവിഷമമാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നുംപോലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച രാത്രിയാണ് രാമന്തളി വടക്കുമ്പാട് സ്വദേശി കെ.ടി.കലാധരൻ, അമ്മ ഉഷ, മക്കളായ ഹിമ, കണ്ണൻഎന്നിവരെവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ കണ്ട ആത്മഹത്യാക്കുറിപ്പാണ് ദുരന്തവിവരംപുറംലോകത്തെഅറിയിച്ചത്.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷംമാത്രമേമരണകാരണത്തിൽകൂടുതൽവ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

