കണ്ണൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേർ വീട്ടില്‍ മരിച്ച നിലയിൽ

Kannadiparamba online news
Screenshot

കണ്ണൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് സ്വദേശി കെ.ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്‍റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. കലാധരനും അമ്മയും തൂങ്ങിയ നിലയിലും കുട്ടികൾ മുറിയില്‍ നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങള്‍. രാത്രി എട്ടു മണിയോടെയാണ് വിവരം പുറത്തറിയുന്നത്. രണ്ടു കുട്ടികളെ കൊലപ്പെടുത്തി മറ്റുള്ളവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. 

കാലാധരനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വൈകീട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് പ്രാഥമികാന്വേഷണവും നടത്തി. പിന്നീട് വീട്ടിലെത്തി മുറി പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. വീട്ടിലെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്ന പഹിരാഹത്തിന് ശ്രമം ഉണ്ടായിരുന്നു. ഇതാകാം മരണ കാരണമെന്നാണ് വിലയിരുത്തല്‍. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!