കൊച്ചി:
പി.വി. അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക് പ്രവേശിക്കുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യൻ നാഷണൽ കാമരാജ് കോൺഗ്രസ് എന്നീ പാർട്ടികളെ യു.ഡി.എഫ് അസോസിയേറ്റ് അംഗങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ യു.ഡി.എഫ് ആയിരിക്കില്ല മത്സരരംഗത്തുണ്ടാവുക എന്നും, അടിത്തറ വിപുലീകരിച്ച ശക്തമായ യു.ഡി.എഫ് ആയിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും സതീശൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടക്കുന്ന ആദ്യ യു.ഡി.എഫ് യോഗമാണ് കൊച്ചിയിൽ പുരോഗമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പദവിവിന്യാസം എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും അവലോകനം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.
ജോസ് കെ. മാണി, പി.വി. അൻവർ, സി.കെ. ജാനു എന്നിവരുടെ മുന്നണി പ്രവേശനം യോഗത്തിൽ ചർച്ചയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ജോസ് കെ. മാണിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

