ഇലക്‌ട്രോണിക്‌സ് ഷോപ്പ് കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Kannadiparamba online news

പിലാത്തറ: പിലാത്തറ മാതമംഗലം റോഡിലെ സിംഗപ്പൂർ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രോണിക്‌സ് കടയിൽ വൻ തീപിടുത്തം. ചെറുതാഴം അമ്പലം റോഡിലെ എം. ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള ‘അമേയ ഇലക്‌ട്രോണിക്‌സ്’ എന്ന കടയാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി 10.45-ഓടെയായിരുന്നു സംഭവം. kannadiparamba online

സിംഗപ്പൂർ കോംപ്ലക്‌സിലെ സ്റ്റെയർ കേസ് റൂമിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് സർവീസ് സെന്ററിലാണ് ആദ്യം തീ പടർന്നത്. കടയിൽ നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ തന്നെ പയ്യന്നൂർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

പയ്യന്നൂരിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ഓഫീസർ പി. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടുത്തത്തിൽ കടയ്ക്കുള്ളിൽ സർവീസിനായി വെച്ചിരുന്നതും പുതിയതുമായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ കാരണങ്ങൾ വ്യക്തമായിട്ടില്ല.kannadiparamba online

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!