കണ്ണൂർ തളിപ്പറമ്പിൽ ബിജെപി നേതാവിൻ്റെ ഒട്ടോറിക്ഷ തകർത്തു

Kannadiparamba online news

തളിപ്പറമ്പ്:

തളിപ്പറമ്പിൽ ബിജെപി നേതാവിന്റെ ഓട്ടോറിക്ഷയ്ക്ക് നേരെ അക്രമം. ബിജെപി കുറ്റേരി ഏരിയ പ്രസിഡൻറ് പി.വി. കുഞ്ഞിരാമന്റെ ഓട്ടോറിക്ഷയുടെ ഗ്ലാസ് അജ്ഞാതർ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.

. ഓട്ടോറിക്ഷയുടെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായി തകർന്ന നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!