Kannadiparamba online ✍️
മയ്യിൽ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം ഡിസംബർ 20 ശനിയാഴ്ച ചേലേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും.
രാവിലെ 9.45-ന് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും.
രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യും. ഉപജില്ലാ പ്രസിഡന്റ് കെ.എം. മുഫീദ് അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ഉപജില്ലാ സെക്രട്ടറി കെ.പി. താജുദ്ദീൻ സ്വാഗതം പറയും. സംസ്ഥാന കമ്മിറ്റി അംഗം മഹേഷ് ചെറിയാണ്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.കെ. ഹരീഷ് കുമാർ, കെ.വി. മെസ്മർ എന്നിവർ ആശംസകൾ നേരും.
തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി. അംബരീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം ശ്രീജ എം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സബ്ബ് ജില്ലാ വനിതാ ഫോറം പ്രസിഡന്റ് സുധാ ദേവി സ്വാഗതം ആശംസിക്കും.
വിദ്യാഭ്യാസ ജില്ലാ കൗൺസിലർ സുവിന സുരേന്ദ്രൻ, സബ്ബ് ജില്ലാ വൈസ് പ്രസിഡന്റ് കെ. സുഭാഷ് എന്നിവർ സംസാരിക്കും. ഉപജില്ലയിലെ നിരവധി അധ്യാപകർ സമ്മേളനത്തിൽ പങ്കെടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

