കണ്ണൂർ: കണ്ണൂർ പാനൂരിൽ നാലാം ദിവസവും രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ കൊലവിളി ഭീഷണികൾ ശക്തമാകുന്നു. സിപിഎം അനുഭാവികളുടെ സൈബർ ഗ്രൂപ്പായ **‘റെഡ് ആർമി’**യിൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
‘നൂഞ്ഞബ്രം സഖാക്കൾ’ എന്ന അക്കൗണ്ട് വഴിയാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. “പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല” എന്ന പരാമർശത്തോടെയാണ് സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം സ്തൂപം തകർത്ത മുസ്ലിം ലീഗ് പ്രവർത്തകരെ “കബറടക്കും” എന്ന തരത്തിലുള്ള ഭീഷണിയും പോസ്റ്റിലുണ്ട്.
🔴 രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തു
ഇതിനിടെ പാനൂർ കുറ്റേരിയിൽ ശ്രീനാരായണ മഠത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കി. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ എസിപിയുടെ നേതൃത്വത്തിൽ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
🔴 സംഘർഷത്തിന് തുടക്കം
കുന്നോത്ത് പറമ്പ് പഞ്ചായത്ത് 25 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് പിടിച്ചെടുത്തതിനെ തുടർന്ന് നടന്ന ആഹ്ലാദപ്രകടനത്തിലേക്ക് സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറിയതാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് പാറാട് മേഖലയിൽ വടിവാൾ ആക്രമണങ്ങളും കല്ലേറും, പാർട്ടി ഓഫീസുകൾക്കും സ്തൂപങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും നടന്നു.
🔴 അഞ്ചു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി ആക്രമണം നടത്തിയ കേസിൽ അഞ്ചു സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്.
ആക്രമണത്തിനിടെ:
ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറി വടിവാൾ വീശി പാറാട് ടൗണിൽ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക് ലീഗ് ഓഫീസ് അടിച്ചു തകർത്തു പൊലീസ് ബസിന്റെ ചില്ലുകൾ തകർന്നു വാഹനങ്ങൾ നശിപ്പിച്ചു ജനക്കൂട്ടത്തിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞു
.
⚠️ സമാധാനശ്രമങ്ങൾ ഇല്ല
തുടർച്ചയായ അക്രമങ്ങൾ നടന്നിട്ടും സിപിഎം അല്ലെങ്കിൽ മുസ്ലിം ലീഗ് നേതൃത്വം ഇതുവരെ സമാധാന ശ്രമങ്ങൾക്ക് മുന്നോട്ട് വന്നിട്ടില്ല എന്നതാണ് പ്രദേശത്തെ ആശങ്ക വർധിപ്പിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

