കണ്ണൂർ: കണ്ണൂർ ടൗണിൽ ബസിൽ നിന്ന് യാത്രക്കാരന്റെ പണം പോക്കറ്റടിച്ച കേസിൽ കുപ്രസിദ്ധ പോക്കറ്റടി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവളത്ത് പറമ്പ് സ്വദേശി ജാഫർ ആണ് അറസ്റ്റിലായത്.
ബസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ 9,000 രൂപയാണ് ജാഫർ പോക്കറ്റടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നിരവധി പോക്കറ്റടി കേസുകളിൽ പ്രതിയായ ജാഫറിനെ ടൗൺ ഇൻസ്പെക്ടർ പി. എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

