ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്ക് ഏഴാം അഡീഷണൽ ജില്ല സെഷൻസ് കോടതി ഉപാധികളോട് കൂടി മുൻകൂർ ജാമ്യം.
കോടതി നിർദ്ദേശങ്ങൾ:
എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഓഫീസറെ സമീപിച്ച് ഹാജരായി ഒപ്പിടണം അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണം
പരാതിയിൽ കൂടുതൽ വകുപ്പുകൾ പൊലീസ് ചേർത്തിരുന്നു. രഹസ്യമായി അതിജീവിതയുടെ മൊഴിയും വൈദ്യപരിശോധനയും പൂർത്തിയായി.
ഇതേസമയം ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ 14-ാം ദിവസവും ഒളിവിൽ. ആ കേസിൽ ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
മുൻകൂർ ജാമ്യ ഹർജി ഡിസംബർ 15-ന് പരിഗണിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

