രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നിയമനടപടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഹുലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ദിവസങ്ങളായി ശ്രമിക്കുന്നുവെന്നും, എന്നാൽ കോൺഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കർണാടകയിലെ കോൺഗ്രസ് നേത്യത്വം രാഹുലിന് സംരക്ഷണമൊരുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “നിങ്ങൾ എന്താണ് കണ്ടുകൊണ്ടിരിക്കുന്നത്?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രത്യുചിതം.
സി.പി.എം ഒരിക്കലും ജമാഅത്തെ ഇസ്‍ലാമിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും, യാതൊരു ‘നല്ല സർട്ടിഫിക്കറ്റും’ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ യു.ഡി.എഫിന്റെ രാഷ്ട്രീയ അജണ്ട നിർണയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും, അവരുടെ പിന്തുണയില്ലാതെ യു.ഡി.എഫിന് എൽ.ഡി.എഫിനെ നേരിടാൻ കഴിയാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാർ വിദ്യാഭ്യാസ നയമായ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി. പി.എം ശ്രീ നടപ്പാക്കാതിരുന്നാലും കേരളത്തിലെ വിദ്യാഭ്യാസരംഗം തകരില്ലെന്നും, എന്നാൽ പദ്ധതിയുടെ പേരിൽ ലഭിക്കേണ്ട ഫണ്ടുകൾ കേന്ദ്രം നിഷേധിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലേബർ കോഡിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷം എപ്പോഴും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത തകർച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിന് യാതൊരു പങ്കുമില്ലെന്നും, ഇതിൽ വീഴ്ചപ്പറ്റിയത് ദേശീയപാത അതോറിട്ടിയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പാകും സർക്കാരിന്റെ രാഷ്ട്രീയ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
എയിംസിനെ കുറിച്ച് രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച പ്രസ്താവനകൾ “പൂർണ്ണമായും തെറ്റും നുണയും” ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

