ഭാവിയിലെ നിക്ഷേപമായിട്ടാണ് രാഹുലിനെ അവതരിപ്പിച്ചത്; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങൾ – മുഖ്യമന്ത്രി

Kannadiparamba online news
Screenshot

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെയും കോൺഗ്രസ് നേതൃത്വത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. രാഹുൽ ലൈംഗിക വൈകൃതമുള്ളയാളാണ്, ഒരു പൊതുപ്രവർത്തകന് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരം ആരോപണങ്ങൾ ഉയർന്ന സമയത്ത് തന്നെ രാഹുലിനെ പൊതുപ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തേണ്ടിയിരുന്നതായിരുന്നു. “ഭാവിയിലെ നിക്ഷേപം” എന്ന രീതിയിൽ തന്നെ പാർട്ടി അദ്ദേഹത്തെ അവതരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ആളുകളെ അകറ്റിനിർത്തേണ്ടത് നേത്യത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും മഹത്തായ പാരമ്പര്യമുള്ള പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനം ഇങ്ങനെ കളഞ്ഞുകുളിക്കുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പീഡനത്തിനിരയായ യുവതിയിൽ നിന്ന് പൊലീസ് പരാതി സ്വീകരിച്ച് നടപടി തുടങ്ങിയ സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണ് ഇത്.

പരാതികൾ നേരിടുന്ന എംഎൽഎക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചുവെന്ന കോൺഗ്രസ് വാദത്തെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. രാഹുലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നാൽ സ്വന്തം അനുയായികൾ തന്നെ ബഹളം വയ്ക്കുന്ന അവസ്ഥയാണ് മണ്ഡലത്തിലുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

“പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് പ്രതിയെ സംരക്ഷിക്കുന്നതെന്തിന്? എന്തൊക്കെ തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉണ്ടായിട്ടുള്ളത്? ജയിൽ ശിക്ഷ അനുഭവിച്ച എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയിട്ടുണ്ടോ?” – എന്നും മുഖ്യമന്ത്രി ചോദിച്ചു.

പാർട്ടിയിലെ ചിലർ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണ കവചം തീർത്തിട്ടുണ്ടെന്നും, ഇനിയെങ്കിലും അത്തരം നടപടികൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിയെ കണ്ടെത്തുന്നതിൽ പൊലീസ് ഫലപ്രദമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!