ജില്ലാ പഞ്ചായത്ത് എൽഡിഎഫ് മാനിഫെസ്റ്റോ പ്രകാശനം നാളെ; എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും

Kannadiparamba online news
Screenshot

കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് ആവേശം വർധിപ്പിച്ചുകൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ നാളെ (ശനിയാഴ്ച) പ്രകാശനം ചെയ്യും. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ മാനിഫെസ്റ്റോ പ്രകാശനം നിർവ്വഹിക്കും.

നാളെ ഉച്ചയ്ക്ക് 12.30 ന് സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്.

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരിക്കും മാനിഫെസ്റ്റോ പ്രകാശനം. എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളും, പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ചുള്ള വാഗ്ദാനങ്ങളും മാനിഫെസ്റ്റോയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകടന പത്രിക പുറത്തിറങ്ങുന്നതോടെ ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടുതൽ വേഗത കൈവരും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!