തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ

Kannadiparamba online news
Screenshot

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചതായി പൊതുഭരണ വകുപ്പ് അറിയിച്ചു. ഡിസംബർ 9നും 11നും വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ പൊതു അവധിയാണ്.

📅 ഡിസംബർ 9 – അവധി ലഭിക്കുന്ന ജില്ലകൾ:
• തിരുവനന്തപുരം
• കൊല്ലം
• പത്തനംതിട്ട
• കോട്ടയം
• ഇടുക്കി
• ആലപ്പുഴ
• എറണാകുളം

📅 ഡിസംബർ 11 – അവധി ലഭിക്കുന്ന ജില്ലകൾ:
• തൃശ്ശൂർ
• പാലക്കാട്
• മലപ്പുറം
• കോഴിക്കോട്
• വയനാട്
• കണ്ണൂർ
• കാസർകോട്

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി നൽകാൻ സർക്കാരിന്റെ നിർദ്ദേശമുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നൽകിയ നിർദ്ദേശപ്രകാരം, വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയും അനുവദിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നു.

ഫാക്ടറി, പ്ലാന്റേഷൻ, മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർക്കും വോട്ടവകാശം വിനിയോഗിക്കാൻ ആവശ്യമായ സൗകര്യം നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചിരുന്നു. കേന്ദ്ര സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർക്ക് അവധി അനുവദിക്കാൻ കേന്ദ്ര പേഴ്‌സണൽ & ട്രെയിനിങ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ. വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!