എറണാകുളം ∙ തേവര കോന്തുരുത്തിയിലെ ഒരു വീട്ടുവളപ്പിൽ ചാക്ക് കൊണ്ടു മൂടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ ജോർജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ജോർജിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ വളപ്പിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമസേനാംഗങ്ങൾ ചാക്ക് കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തായത്. അർധനഗ്നമായ നിലയിൽ ആയിരുന്നു മൃതദേഹം. ശരീരത്തിന്റെ അരഭാഗം ചാക്ക് കൊണ്ട് മൂടിയിരുന്നു.
മൃതദേഹത്തിന്റെ സമീപത്ത് ജോർജ് ചാരി ഉറങ്ങുന്ന നിലയിൽ കണ്ടതായി പൊലീസ് അറിയിച്ചു. മൃതദേഹം ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മദ്യലഹരിയിൽ തളർന്നുവീണതാകാമെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
പ്രദേശവാസികൾ നൽകിയ വിവരങ്ങൾ പ്രകാരം, കഴിഞ്ഞ ദിവസം ജോർജ് കനത്ത മദ്യലഹരിയിലായിരുന്നു. കൂടാതെ, “പട്ടിയെ കുഴിച്ചിടാൻ ചാക്ക് വേണം” എന്ന് ആളുകളോട് പറഞ്ഞതായി പൊലീസ് ഉറപ്പിച്ചു. ഇന്ന് രാവിലെയും ജോർജിന്റെ വീട്ടിൽ നിന്ന് അസാധാരണമായ ഒച്ച കേട്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
ജോർജ് പ്രായമുള്ളവരെ പരിചരിക്കുന്ന ജോലിയാണ് ചെയ്യുന്നത്. കുറേക്കാലമായി തനിച്ചാണ് താമസിച്ചുവരുന്നത്. ഭാര്യ മാതൃവീട്ടിലാണെന്നും മക്കൾ നാട്ടിലില്ലെന്നും സമീപവാസികൾ അറിയിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

