തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ഷെഡ്യൂൾ പുനഃക്രമീകരിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഡിസംബർ 15 മുതൽ 23 വരെ പരീക്ഷകൾ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
അക്കാദമിക് കലണ്ടർ പ്രകാരം ക്രിസ്മസ് അവധി ഡിസംബർ 19 മുതൽ ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും, തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സ്കൂളുകൾ വിനിയോഗിക്കേണ്ടതിനാൽ പരീക്ഷകൾയെ മുമ്പോട്ടു മാറ്റുകയായിരുന്നു.
ഡിസംബർ 23ന് പരീക്ഷകൾ അവസാനിക്കുന്നതിനൊപ്പം ക്രിസ്മസ് അവധിയും ആരംഭിക്കും.
ജനുവരി 5ന് സ്കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതികളും സ്കൂളുകളുടെ ലഭ്യതയും പരിഗണിച്ചാണ് പുതുക്കിയ പരീക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് വകുപ്പ് വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

