ശബരിമല സ്വർണ്ണക്കൊള്ള കേസ്: പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

Kannadiparamba online news
Screenshot

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മുരാരി, ബാബു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഈ മാസം 27 വരെ നീട്ടിയത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.

മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ ജാമ്യാപേക്ഷ തള്ളി

സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി നേരിട്ടു. ദ്വാരപാലകപ്പാളികേസിൽ നാലാം പ്രതിയായ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻ കോടതി തള്ളി. ഇതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

ബോർഡ് മുൻ സെക്രട്ടറിയായിരുന്ന ജയശ്രീ മിനുട്‌സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടണം എന്നായിരുന്നു ജയശ്രീ മിനുട്‌സിൽ എഴുതിയത്.

വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

അതിനിടെ, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട 2019-ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് സ്ഥലംമാറ്റി. എൻ. വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ, അദ്ദേഹത്തിന്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെയാണ് സ്ഥലം മാറ്റിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!