മോൻസൻ മാവുങ്കലിന്റെ വാടകവീട്ടിൽ മോഷണം: 20 കോടി രൂപയുടെ പുരാവസ്തുക്കൾ നഷ്ടമായി

Kannadiparamba online news
Screenshot

കൊച്ചി ∙ പുരാവസ്തു തട്ടിപ്പുകേസിലെ പ്രധാനപ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വാടകവീട്ടിൽ വൻ മോഷണം. ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കളും വിലപിടിപ്പുള്ള സാധനങ്ങളുമാണ് നഷ്ടമായതെന്ന് പരാതിയിൽ പറയുന്നു.

മോഷണവുമായി ബന്ധപ്പെട്ട് എറണാകുളം നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടന്നത് വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയതിനുശേഷമായിരുന്നു. സി.സി.ടി.വി ക്യാമറകളും പൊളിച്ച് നീക്കിയതായി പൊലീസ് കണ്ടെത്തി.

നിലവിൽ മോൻസൻ പരോളിലാണ്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഈ വീട് ഹൈക്കോടതിയുടെ അനുമതിയോടെ മോൻസൻ വീണ്ടും സന്ദർശിക്കുകയായിരുന്നു. അപ്പോഴാണ് വീടിന്റെ ഭാഗം തകർന്നതും, പുരാവസ്തുക്കളിൽ പലതും കാണാതായതും ശ്രദ്ധയിൽപ്പെട്ടത്.

രണ്ടാഴ്ച മുമ്പ് വീട് പരിശോധിച്ചപ്പോൾ കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. കലൂരിലെ ഈ വാടകവീടിനെ മോൻസൻ പുരാവസ്തു മ്യൂസിയം പോലെ സജ്ജമാക്കിയിരുന്നു. വീടിന്റെ പ്രതിമാസ വാടക ₹50,000 ആയിരുന്നു.

2017 മുതൽ 2020 വരെ 10 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മോൻസനെ അറസ്റ്റ് ചെയ്തിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!