കണ്ണൂർ കാടാച്ചിറയിൽ വാടകമുറിയിൽ 11.380 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ കാടാച്ചിറയിൽ വാടകമുറിയിൽ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ

കാടാച്ചിറ :കാടാച്ചിറയിലെ വാടകമുറിയിൽ 11.380 കിലോ ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ആസാം സ്വദേശി അബ്ദുല്‍ കാദൂസ്(28) കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് എക്സൈസ്..
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.അനുശ്രീയുടെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാടാച്ചിറ വാടകമുറിയിൽ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടുന്നതില്‍ കേരള എ.ടി.എസ് ന്റെ സഹായം ലഭിച്ചിരുന്നു.
കൂടുതൽ കണ്ടെത്തുക
നേരത്തെയും മയക്കുമരുന്ന് ഉള്‍പ്പെട്ട കേസുകളില്‍ പ്രതിയാണ് അബ്ദുല്‍ കാദൂസ്. കണ്ണൂര്‍ ജില്ലയിൽ മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

(ഗ്രേഡ്)അസി. ഇസ്‌പെക്ടര്‍മാരായ സന്തോഷ് തൂനോളി, പി.കെ.അനില്‍കുമാര്‍, ആര്‍.പി.അബ്ദുല്‍നാസര്‍, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസര്‍ ഹരിദാസന്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ െ്രെഡവര്‍ സി.അജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബു, ശ്യാംരാജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷബ്‌ന എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!