കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയുടെഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഐ. ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ .തമിഴ്നാട് വെല്ലൂർ സ്വദേശി നാഗരാജ് എന്ന ബാബു ചിന്നാനെ (49) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി. എ. ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത്.
കണ്ണൂർ ബാങ്ക് റോഡിലെ എഡ്യു വെൽ എഡ്യുക്കേഷൻ സെൻ്ററിലെ കടലായി കുറുവ വായനശാലക്ക് സമീപത്തെ സഫമാർവയിൽ യു. ഫാത്തിമത്തുൽ നൗറീ ൻ്റെ ഒന്നര ലക്ഷത്തിൻ്റെഐഫോൺ ആണ് മോഷണം പോയത്. ഇക്കഴിഞ്ഞ സപ്തംബർ 25 നു രാവിലെയാണ് സംഭവം.
പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

