“ജനങ്ങളെ കബളിപ്പിക്കാൻ ഇനി പറ്റില്ല” – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 🔵

Kannadiparamba online news
Screenshot

തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എൽ.ഡി.എഫ്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. “പാവപ്പെട്ടവർക്കും സാധാരണക്കാർക്കും എന്ത് കൊടുത്താലും സ്വാഗതം ചെയ്യാം, പക്ഷേ ഇതെല്ലാം തെരഞ്ഞെടുപ്പ് പ്രഹസനമാണ്,” – അദ്ദേഹം പറഞ്ഞു.

ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം പാലിക്കാതെയും, ഇപ്പോൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വെറും 400 രൂപ കൂട്ടിയതുമാണ്, സർക്കാരിന്റെ ഇരട്ടത്താപ്പ് തെളിയിക്കുന്നതെന്നും സതീശൻ വിമർശിച്ചു. “നാലര കൊല്ലം ജനങ്ങളെ കബളിപ്പിച്ച സർക്കാർ, ഇപ്പോൾ വോട്ട് പിടിക്കാൻ പാച്ച് വർധന പ്രഖ്യാപിക്കുന്നു. ജനങ്ങളെ ഇനി കബളിപ്പിക്കാൻ സാധിക്കില്ല,” – സതീശൻ പറഞ്ഞു.

ആശാ പ്രവർത്തകർക്കും ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും സർക്കാർ നൽകാനുള്ളത് ഒരു ലക്ഷം കോടി രൂപ ബാക്കി ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നയനാർ സർക്കാർ പെൻഷൻ തുടങ്ങി എന്ന് പറയുന്നത് പച്ചക്കള്ളമാണ്,” – വി.ഡി. സതീശൻ പറഞ്ഞു.

പി.എം. ശ്രീ പദ്ധതി ഒപ്പുവെച്ചതിൽ ഉണ്ടായ അഴുക്കിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ആരും അറിയാതെ ഒപ്പുവെച്ചതിനു ശേഷമാണ് മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നത് – ഇതാണ് സർക്കാരിന്റെ യഥാർത്ഥ മുഖം,” – അദ്ദേഹം വിമർശിച്ചു.

നൂറിലധികം സീറ്റുമായി 2026 യുഡിഎഫ് തിരിച്ചു വരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസ്സാണ്. കോൺഗ്രസിൽ കുഴപ്പമെന്നത് സിപിഐഎം നറൈറ്റീവാണ്. ഇപ്പോൾ എൽഡിഎഫിലാണ് കുഴപ്പമെന്നും സതീശൻ പരിഹസിച്ചു. പി. എം ശ്രീ ആരും അറിയാതെ പോയി ഒപ്പുവച്ചതിനുശേഷം ആണോ മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!