പിഎം ശ്രീ പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാൻ സർക്കാർ ആലോചിക്കുന്നു

Kannadiparamba online news
Screenshot

തിരുവനന്തപുരം:

കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി (PM SHRI Scheme) സംബന്ധിച്ച് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാൻ കേരള സർക്കാർ തലത്തിൽ ആലോചന തുടങ്ങി.

സിപിഐക്ക് മുന്നിൽ ഈ നിർദ്ദേശം അവതരിപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗം ഉടൻ വിളിക്കാനും തീരുമാനമായിട്ടുണ്ട്.

കരാർ അതേപടി തുടർന്നുകൊണ്ടായിരിക്കും മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടുക, അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രസർക്കാരാണ്.

പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് സിപിഐ ഉടക്ക് നിലപാട് തുടരുന്നതിനിടെ സിപിഎമ്മിന്റെ പുനർവിചാരണം രാഷ്ട്രീയമായി പ്രസക്തമായിരിക്കുകയാണ്.

അതേസമയം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി എം.എ. ബേബി ഫോൺ ചർച്ച നടത്തി.

കേരളത്തിലെ നേതൃത്വവുമായി നടത്തിയ ആലോചനയ്ക്കുശേഷമാണ് എം.എ. ബേബി ഡി. രാജയെ ബന്ധപ്പെടുന്നത്.

ചർച്ചകൾ പ്രതീക്ഷ നൽകുന്നുവെന്നും, കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ വഴങ്ങാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

കേന്ദ്രത്തിന് അയക്കാനുദ്ദേശിക്കുന്ന കത്തിന്റെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങളും എം.എ. ബേബി ഡി. രാജയോട് വിശദീകരിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!