ഓൺലൈൻ വ്യാപാരത്തിൽ 4,39, 254 തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്

Kannadiparamba online news

പരിയാരം: ഓൺലൈൻ വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഏഴിലോട് സ്വദേശിയിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ഏഴിലോട് കാരാട്ട് സ്വദേശി ടി.വി.പുരുഷോത്തമന്റെ പരാതിയിലാണ് സൈബർ തട്ടിപ്പുസംഘത്തിലെ അക്ഷര ചോപ്പഡെ, കീർത്തി രാജ് എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരനെ ടെലഗ്രാം ആപ്പ് വഴി ബന്ധപ്പെട്ട പ്രതികൾ ഓൺലൈൻ വ്യാപാരത്തിൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 2025 ഒക്ടോബർ 8 നും 19 നുമിടയിലുള്ള കാലയളവിൽ ബിസിനസ്സിന് ഓൺലൈൻ ലിങ്ക് അയച്ചു കൊടുത്ത് ഓൺ ലൈൻ സൈറ്റ് വഴി വസ്ത്ര വ്യാപാരം നടത്താമെന്ന് വിശ്വസിപ്പിച്ച് 4,39,254 രൂപ കൈപ്പറ്റിയ ശേഷം അടച്ച തുകയോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!