മയ്യിൽ: പവർ ക്രിക്കറ്റ് സംഘടിപ്പിച്ച 30 ഓവർ വൈറ്റ് ബോൾ ഏകദിന ടൂർണമെന്റിൽ വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് വിജയകിരീടം നേടി. ഫാത്തിമ ക്ലിനിക് മയ്യിലിനെ 44 റൺസിന് പരാജയപ്പെടുത്തിയാണ് സമിതി ജയം സ്വന്തമാക്കിയത്.
മത്സരത്തിലെ മികച്ച പ്രകടനത്തിന് ഷൈജു പി. കമ്പിൽ “മാൻ ഓഫ് ദി മാച്ച്” ആയി തെരഞ്ഞെടുത്തു.
ടൂർണമെന്റ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. എം. വി. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, ട്രഷറർ സി. പ്രമോദ് എന്നിവർ സംസാരിച്ചു. രാജു പപ്പാസ് സ്വാഗതം പറഞ്ഞു. കെ. ഒ. സത്യൻ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

