കണ്ണൂർ മാട്ടൂലിലെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു
കണ്ണൂർ മാട്ടൂലിൽ വീട് പൂട്ടി തൊട്ടടുത്ത വീട്ടിൽ പോയ സമയത്ത് 20 പവൻ സ്വർണവും ആറ് ലക്ഷം രൂപയും കവർന്നതായി പരാതി. ആറുതെങ്ങ് സ്ട്രീറ്റ്നമ്പർ 23-സിയിലെ സി.എം.കെ. അഫ്സത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ബുധനാഴ്ച വൈകീട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് ഇവർ വീട് പൂട്ടി അടുത്ത വീട്ടിൽ പോയത്. അരമണിക്കൂറിനകം തിരിച്ചെത്തിയപ്പോൾ മുൻഭാഗത്തെ വാതിൽ തുറക്കാൻ സാധിക്കാത്തതിനാൽ ബന്ധുക്കളെത്തി പരിശോധിച്ചപ്പോൾ അകത്തുനിന്ന് പൂട്ടിയതാണെന്ന സംശയം ഉണ്ടായി.
പിറകുവശത്തു നോക്കിയപ്പോൾ വാതിൽ തുറന്നനിലയിൽ കണ്ടു. പരിശോധിച്ചപ്പോഴാണ് അലമാരയിലെ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും. മോഷണംപോയതിയി മനസ്സാലായത്. ബാഗിൽ നിന്ന് സ്വർണവള, മാല, മോതിരം ഉൾപ്പടെയുള്ള സ്വർണ ഉരുപ്പടികളും പണവുമാണ് കവർന്നത്.
പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

