മണിക്കുറുകൾ പിന്നിട്ടിട്ടുംതീ നിയന്ത്രണ വിധേയമായില്ല.
തളിപ്പറമ്പ് : ടൗണിൽ വൻ തീപിടുത്തം. 14 ഓളം കടകളിൽ തീപിടുത്തം.
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് തീ പിടുത്തം. ബസ് സ്റ്റാൻ്റിന് സമീപത്തെ ഷാലിമാർ മാർക്കറ്റിന് താഴെത്തെ കടയിൽ നിന്നാണ് തീപിടുത്തത്തിന് തുടക്കം. തുടർന്ന് സമീപത്തെ കടകളി ലേക്ക് തീപടരുകയായിരുന്നു ഷാലിമാർ, ജയഫാഷൻ ജ്വല്ലറി, അക്ഷയ് ബേക്കറി, ഫോട്ടോ ഫൈൻ, ടോയ് ഷോപ്പ്, മിൽമ ബൂത്ത്,ഐസ് ക്രീം കട, ബോയ് സോൺ തുടങ്ങി സമീപത്തെ 14 ഓളം കടകളിലാണ് തീപിടുത്തമുണ്ടായത്. തളിപ്പറമ്പ ഫയർ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ, കണ്ണൂർ തുടങ്ങി ഫയർസ്റ്റേഷനുകളിൽ നിന്നും ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട് രണ്ടു മണിക്കൂറുകൾ പിന്നിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

