പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു: 1.17 കോടി രൂപ ചെലവഴിച്ച് കരിങ്കൽ ഭിത്തി

Kannadiparamba online news

പാമ്പുരുത്തി:
പ്രളയവും പ്രകൃതിക്ഷോഭവും മൂലം കരയിടിച്ചിൽ ഭീഷണി നേരിടുന്ന കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിന് ഇനി സുരക്ഷാ കരിങ്കൽഭിത്തി ലഭിക്കുന്നു. ഇതോടെ വർഷങ്ങളായി ആവർത്തിച്ച പാമ്പുരുത്തി നിവാസികളുടെ മുറവിളികൾക്ക് ഒരു പരിധിവരെ പരിഹാരമാവുകയാണ്.

370 മീറ്റർ നീളത്തിൽ 1.17 കോടി രൂപ ചെലവഴിച്ച് കരിങ്കൽഭിത്തി നിർമ്മിക്കുമെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം സന്ദർശനത്തിന് ശേഷം അറിയിച്ചു. ഈ പദ്ധതി റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് വഴിയാണ് നടപ്പാക്കുക.

📍പ്രദേശ സന്ദർശനം:

സബ് കളക്ടർ കാർത്തിക പാണിഗ്രാഹി, ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ മാനേജ്മെന്റ്) കെ.വി. ശ്രുതി, തളിപ്പറമ്പ് തഹസിൽദാർ സജീവൻ പി, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജരാജേന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർ ശ്രീപഥ് എം.പി, ഓവർസിയർ നിവ്യ എം, ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലർക്ക് മനീഷ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ പേഴ്‌സണൽ അസിസ്റ്റന്റ് ബിനോയ് ജോർജ്ജ്, കൊളച്ചേരി വില്ലേജ് ഓഫീസർ കെ.വി. മഹേഷ്, ഫീൽഡ് അസിസ്റ്റന്റ് കെ.വി. അനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

2025 ജനുവരി 21 ന്
തിരുവനന്തപുരത്ത്
റവന്യു മന്ത്രി കെ രാജന്റെ ചേമ്പറിൽ വെച്ച് പാമ്പുരുത്തി പ്രതിനിധി സംഘം സംസാരിക്കുന്നു

( ഫയൽ ചിത്രം )

🤝പ്രാദേശിക പ്രതിനിധികളുമായി കൂടിക്കാഴ്ച:

ഉദ്യോഗസ്ഥ സംഘം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ്, വാർഡ് മെമ്പർ കെ.പി. അബ്ദുൽ സലാം, ആസൂത്രണ സമിതി അംഗങ്ങൾ എം. അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, വാർഡ് വികസന സമിതി അംഗങ്ങൾ എം. ആദം ഹാജി, കെ.സി. മുഹമ്മദ് കുഞ്ഞി, സി.കെ. അബ്ദുൽ റസാഖ് എന്നിവരുമായി ആശയവിനിമയം നടത്തി.

🗂 മുൻനടപടികൾ:

2024 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ തകർന്ന ഭാഗം
( ഫയൽ ചിത്രം )

2019 ലെ പ്രളയത്തിനുശേഷവും 2024 ലെ പ്രകൃതിക്ഷോഭത്തിലും ഉണ്ടായ കരയിടിച്ചിൽ ഭീഷണിയെ തുടർന്ന്, പ്രാദേശിക പ്രതിനിധികൾ പല തവണ സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2025 ജനുവരിയിൽ വാർഡ് മെമ്പർ കെ.പി. അബ്ദുൽ സലാം, എം. അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, എം. അനീസ് മാസ്റ്റർ എന്നിവർ ചേർന്ന പ്രതിനിധി സംഘം റവന്യൂ മന്ത്രിയെ നേരിൽ കണ്ടും ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

📜 അടുത്ത ഘട്ടം:

സബ് കളക്ടർ അറിയിച്ചു:

“രണ്ട് ദിവസത്തിനകം സമ്പൂർണ്ണ റിപ്പോർട്ട് തയ്യാറാക്കി കലക്ടർക്ക് കൈമാറും.”

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!