കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നത്‌ നാലംഗ കുടുംബം

Kannadiparamba online news
Screenshot

കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്.

ആര്‍ക്കും പരിക്കേറ്റിട്ടില്ല. വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഹൈദരാബാദ് സ്വദേശികള്‍ കാര്‍ കോഴിക്കോട് നിന്ന് റെന്റിന് എടുത്തതാണെന്നാണ് വിവരം. പുകയും മണവും വന്നതിനെ തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങുകയായിരുന്നു.

തുടര്‍ന്ന് കാറില്‍നിന്ന് തീ ഉയരുകയും പിന്നീട് ആളിക്കത്തുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!