തലശ്ശേരി ❘ മാഹിയിലെ ശ്രീലക്ഷ്മി ജൂവലറിയിൽ നിന്ന് സ്വർണ മാല മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപമുള്ള മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമടം നടുവിലത്തറ എൻ. ആയിഷ (41)യാണ് അറസ്റ്റിലായത്.
കഴിഞ്ഞ 12-ന് മോതിരം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി, ജീവനക്കാരുടെ ശ്രദ്ധ വിടർത്തി മൂന്ന് ഗ്രാം തൂക്കമുള്ള മാല കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
ജൂവലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മോഷ്ടിച്ച മാല കുഞ്ഞിപ്പള്ളിയിലെ മറ്റൊരു ജൂവലറിയിൽ വിറ്റതും പോലീസ് കണ്ടെത്തി.
മാഹി ഇൻസ്പെക്ടർ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മാഹി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

