വധശ്രമ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ

Kannadiparamba online news

കണ്ണൂർ: മലപ്പുറത്തെവധശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങിയ പ്രതി കണ്ണൂരിൽ പിടിയിൽ. വാറൻ്റു പ്രതി പൊന്നാനി സൗത്തിലെ ബീരാൻകുട്ടിക്കാനകത്ത് ഖിലാർ (34)നെയാണ് ടൗൺ പോലീസിൻ്റെ സഹായത്തോടെ മലപ്പുറം പോലീസ് പിടി കൂടിയത്. പൊന്നാനി സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമ കേസിലെ പ്രതിയായ ഇയാൾക്കെതിരെ കോടതി വാറൻ്റുപുറപ്പെടുവിച്ചിരുന്നു. മറ്റന്നാൾ കോടതിയിൽ ഹാജരാക്കേണ്ട പ്രതിയെ പോലീസ് വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് കണ്ണൂരിൽ ടവർ ലൊക്കേഷൻ ലഭിച്ചത്. തുടർന്ന് പൊന്നാനി പോലീസ് കണ്ണൂർ ടൗൺ പോലീസിൻ്റെ സഹായത്തോടെ ഇന്നലെ രാത്രി പാറക്കണ്ടിയിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയുമായി പൊന്നാനി പോലീസ് തിരിച്ചു പോയി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!