കണ്ണപുരം:ലോറി ഇടിച്ച് ആർ.ഡി. ഏജന്റായസ്കൂട്ടർ യാത്രക്കാരി മരിച്ചു.
കണ്ണപുരം യോഗശാല സി ആർ സി റോഡിന് സമീപത്തെ ആർ ഡി ഏജന്റ് പി. ശൈലജ (63)ആണ് മരിച്ചത്. കണ്ണപുരം യോഗശാല റേഷൻ കടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. ഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ മാധവൻ നമ്പ്യാരുടെയും രോഹിണി അമ്മയുടെയും മകളാണ്. കണ്ണപുരത്തെ ജിതേഷ് സ്റ്റോർ ഉടമ (റിട്ട. ആർമി ) പ്രഭാകരനാണ് ഭർത്താവ്. മകൻ: ജിതേഷ് . മരുമകൾ: ലയ. സഹോദരങ്ങൾ: സഹോദരങ്ങൾ: കരുണാകരൻ, വിജയൻ, ചാന്ദിനി, വത്സല, സുലേഖ. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം പരിയാരം ഗവ: മെഡിക്കൽ കോളേജ് മേർച്ചറിയിലേക്ക് മാറ്റി .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

