തകർന്ന് തരിപ്പണമായ തീപ്പെട്ടി കമ്പനി – പാറപ്പുറം വള്ളുവൻ കടവ് റോഡ് മണ്ണിട്ട് യാത്ര യോഗ്യമാക്കി സിപിഎം പട്ടേൽപ്പറമ്പ് ബ്രാഞ്ച്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ തീപ്പെട്ടി കമ്പനി പാറപ്പുറം – വള്ളുവൻ കടവ് റോഡ് തകർന്ന് വാഹനയാത്ര ദുഷ്കരമായ സാഹചര്യത്തിൽ മണ്ണിട്ട് നികത്തി കുഴികളടച്ച് സി.പി.എം പട്ടേൽപ്പറമ്പ് ബ്രാഞ്ച് . പഞ്ചായത്തിൻ്റെ പതിനൊന്ന് പതിമൂന്ന് പതിനാല് വാർഡുകളിൽ കൂടി കടന്ന പോകുന്ന പ്രധാന റോഡ് ജലനിധി പെപ്പിടലുമായി ബന്ധപ്പെട്ട് റോഡിൽ കുഴിയെടുത്തത് പോലും പൂർവ്വ സ്ഥിയിൽ ആക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല. സാധാരണ ഗതിയിൽ വർഷത്തിൽ ചെയ്യുന്ന റീ ടാറിംഗ് റോഡിൻ്റെ കുറച്ച് മീറ്ററുകൾ മാത്രം ചെയ്ത് അവസാനിപ്പിക്കുകയും ചെയ്തു.
വീതി കുറഞ്ഞ ഓവ് ചാലുകൾ പോലും ഇല്ലാത്ത റോഡിലെ കുഴികൾ കാരണം റോഡിലെ കാൽനട യാത്ര പോലും വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് മണ്ണിടൽ ശ്രമദാനം നടത്തി പട്ടേൽ പറമ്പ് ബ്രാഞ്ച് മാതൃകയായത് . ശ്രമദാനത്തിൽ ബ്രാഞ്ച് സെക്രട്ടറി എ.വി ഷൈനീഷ്, എ.വി.രജു, ഡി.വൈ.എഫ് ഐ വില്ലേജ് കമ്മിറ്റിയംഗം വിജേഷ് ചന്ദ്രോത്ത്, മടപ്പുരയ്ക്കൽ ദാസൻ, ദാമോദരൻ പൊതു പ്രവർത്തകൻ മുഹമ്മദ് കുഞ്ഞി പാറപ്രം എന്നിവർ നേതൃത്യം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!