സ്വര്‍ണവിലയില്‍ വിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന; പവന്‍ വില ₹75,760 ആയി

Kannadiparamba online news

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവോടെ വെള്ളിയാഴ്ച പവന്റെ വില വീണ്ടും റെക്കോര്‍ഡ്ലേക്കുയര്‍ന്നു. 560 രൂപയുടെ വര്‍ധനവോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില ₹75,760 ആയി ഉയർന്നു. ഗ്രാമിന് വില ₹70 വര്‍ധിച്ച് ₹9,470 രൂപയായി. കഴിഞ്ഞ ദിവസം പവന്‍ വില ₹75,200 ആയിരുന്നു.

അമേരിക്കയുടെ തീരുവ നടപടികളും ഡോളറിന്റെ ദൗര്‍ബല്യവുമാണ് സ്വര്‍ണത്തിന് ബലം നല്‍കുന്നതെന്ന് വിപണി നിരീക്ഷകര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശുദ്ധീകരണ കേന്ദ്രമായ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ഒരു കിലോഗ്രാം സ്വര്‍ണ്ണക്കട്ടിയുടെ ഇറക്കുമതിക്ക് അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വാര്‍ത്തയും വില വര്‍ധനവില്‍ പങ്കുവഹിച്ചു.

രാജ്യത്തെ പ്രധാന കമ്മോഡിറ്റി വിപണിയായ എംസിഎക്‌സ് (MCX) പത്ത് ഗ്രാമം 24 കാരറ്റ് സ്വര്‍ണത്തിന് വില ₹1,14,904 ആയി. ആഗോള വിപണിയിലെ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് $3,386 എന്ന നിലയിലാണ്. ഈ ആഴ്ചയിലുടനീളം 0.70% വരെ സ്വര്‍ണവിലയുടെ മുന്നേറ്റം രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!