കണ്ണാടിപ്പറമ്പ്: ദേശസേവ യു.പി. സ്കൂളിൽ 2025-26 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് നടന്നു.
വിദ്യാരംഗം കൺവീനർ രജനി. എം സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.ജെ. സുനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ
കല്യാശ്ശേരി സൗത്ത് യു.പി. സ്കൂൾ ഡി.ടി.സി. (ജി) കണ്ണൂർ മുൻ ടീച്ചർ പ്രേമലത ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് വി.കെ. സുനിത, സ്റ്റാഫ് സെക്രട്ടറി ബിന്ദു. എ, ഉർദു ക്ലബ്ബ് കൺവീനർ ഹംസ കെ, എസ്.ആർ.ജി. കൺവീനർ വി.വി. രമ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ആയിഷ ടി.പി. നന്ദിയും രേഖപ്പെടുത്തി.
ദേശസേവ യു.പി. സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു
