തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

kpaonlinenews

മലപ്പുറം ▸

മങ്കട കർക്കിടകത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശിയായ നൗഫൽ ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ മരിക്കുകയും ഓട്ടോറിക്ഷയിലെ മറ്റു മൂന്ന് യാത്രക്കാരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം ഉണ്ടായ ഉടനെ തന്നെ നൗഫലിനെ നാട്ടുകാർ മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Share This Article
error: Content is protected !!