പയ്യാരച്ചിറ റോഡിലെ മരച്ചില്ലകൾ നീക്കി യാത്രാസൗകര്യം ഒരുക്കി; രണതാരാ കലാ കായിക സമിതി മാതോടം

kpaonlinenews

മാതോടം▸

റോഡിന്റെ രണ്ടുഭാഗത്തേക്കും വളർന്നു കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും യാത്ര ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന മരച്ചില്ലകൾ മാതോടം രണതാര കലാകായിക സമിതിയുടെ അംഗങ്ങൾ ചേർന്ന് നീക്കം ചെയ്തു. നാട്ടുകാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ സാമൂഹിക പ്രവർത്തനം ക്ളബ്ബ് ഏറ്റെടുത്തത്.

മരച്ചില്ലകൾക്കിടയിൽ പാമ്പുകൾ തിരിച്ചടയാനുള്ള സാധ്യതയും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാമ്പിനെ അതുവഴി കണ്ടതായും നിരവധി പേർ സൂചിപ്പിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ഇടപെടൽ അതീവ പ്രാധാന്യമുള്ളതായത്.

ഇതേ പ്രദേശത്താണ് കഴിഞ്ഞ മാസം രണതാര കലാകായിക സമിതി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതും. യാത്രാവിഭവങ്ങൾ മെച്ചപ്പെടുത്താനും പൊതുജന സുരക്ഷ ഉറപ്പാക്കാനും ക്ലബ്ബിന്റെ പ്രവർത്തനം പ്രസംസനീയമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

🛑🛑👉🏻 നിങ്ങളുടെ വാർത്ത പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?

📢 ഇനി വൈകാതെ പങ്കുവയ്ക്കൂ – kannadiparamba.online വഴി!

📰 നാട്ടിനകത്തും പുറത്തുമായി…
🗣️ നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ വാർത്ത!

📲 ഉടനെ ബന്ധപ്പെടൂ:
75599 54786
96059 58974

Share This Article
error: Content is protected !!