കണ്ണൂര്‍: മികച്ച റൂറല്‍ റിപ്പോര്‍ട്ടിംഗിന് കണ്ണൂര്‍ പ്രസ്ക്ലബ് ഏര്‍പ്പെടുത്തിയ 2024 ലെ പാമ്പന്‍ മാധവന് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്. സാംബന് ലഭിച്ചു. “എങ്ങനെ കെട്ടു നക്ഷത്രവെളിച്ചം” എന്ന തലക്കെട്ടിൽ 2024 നവംബര്‍ 15 മുതല്‍ ആറു ദിവസങ്ങളിലായി ജനയുഗം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരമ്പരക്കാണ് അവാര്‍ഡ്.
അവാര്‍ഡായി ₹10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനിക്കുക. വിജയിയെ തിരഞ്ഞെടുക്കിയത് ദീപിക ഡെപ്യൂട്ടി എഡിറ്റർ എം. റോയി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സി.പി. സുരേന്ദ്രന്, ഇ.എം. രഞ്ജിത്ത് ബാബു എന്നിവരടങ്ങിയ ജൂറിയാണ്. വാര്‍ത്താസമ്മേളനത്തില്‍ പ്രസ്ക്ലബ് പ്രസിഡന്റ് സി. സുനില്‍ കുമാര്‍, സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ്, ജൂറിയംഗമായ ഇ.എം. രഞ്ജിത്ത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്. സാംബന്
തൊടുപുഴ കോലാനി സ്വദേശിയാണ്. 33 വര്‍ഷമായി മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവമാണ്. 1993ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ ജോലിയിൽ പ്രവേശിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്കാരത്തിന് രണ്ട് തവണ അര്‍ഹനായിട്ടുണ്ട്.
സരോജിനി നായിഡു പുരസ്കാരം, രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്റ്റേറ്റ്സ്മാന് അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിങ്ങ് തുടങ്ങി അമ്പതിലേറെ മാധ്യമ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സേതുമോള്,
മക്കള്‍: സാന്ദ്ര, വൃന്ദ,
മരുമകന്: എസ്. അനൂപ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

