ചട്ടുകപ്പാറ: ജൂലൈ 9-ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിർമാണ തൊഴിലാളി യൂണിയൻ (CITU) ചെറാട്ട് മൂല യൂണിറ്റിന്റെ കൺവെൻഷൻ നടത്തി.
മയ്യിൽ ഏരിയ ജോയിന്റ് സെക്രട്ടറി കെ. രാമചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.പി. രാജൻ അധ്യക്ഷത വഹിച്ചു.
വേശാല ഡിവിഷൻ പ്രസിഡണ്ട് എ. കൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ബി. ദാമോദരൻ എന്നിവർ സംസാരിച്ചു.