ചേലേരി: ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി അനുമോദന സദസ് നടത്തി. SSLC, Plus Two, LSS, USS പരീക്ഷകളിലും മറ്റ് മേഖലകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി. വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ. ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപിക കെ.ഒ. സ്വപ്ന മുഖ്യപ്രഭാഷണം നടത്തി.
കെ.എം. ശിവദാസൻ, എം.സി. അഖിലേഷ് കുമാർ, പി.കെ. രഘുനാഥൻ, ടി.വി. മഞ്ജുള, ഇ. അശോകൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.