കണ്ണാടിപ്പറമ്പ് ∙ ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയ്ക്കെതിരെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിഷ്ക്രിയത്വത്തിനെതിരെയും ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
“ആരോഗ്യരംഗത്തെ ശവപ്പറമ്പാക്കി മാറ്റിയ, കഴിവില്ലായ്മയുടെ മുഖമായ വീണ ജോർജ് രാജിവച്ച് പുറത്തുപോകണമെന്ന്”മണ്ഡലംപ്രസിഡന്റ് എം.പി. മോഹനാംഗൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ആരോഗ്യമേഖല നമ്പർ വൺ എന്ന് വാദിക്കുന്ന പിണറായി വിജയൻ ജലദോഷം വന്നാൽ പോലും അമേരിക്കയിൽ പോകുന്നതെന്തിനെന്നും. PHC മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ കെടുകാര്യസ്ഥതക്കെതിരെ സമരപരമ്പര സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പ്രതിഷേധ സമരത്തിൽ എൻ.ഇ. ഭാസ്കരമാരാർ, ഗംഗാധരൻ മാസ്റ്റർ, കെ. രാജൻ, ടി.കെ. നാരായണൻ, സനീഷ് ചിറയിൽ, ഉണ്ണികൃഷ്ണൻ എം.വി, ഖൈറുന്നിസ, ഇന്ദിര കെ, ഹംസ ദാരിമി, വിനീത, ധനേഷ് സിവി, റിയാസ്, സലീം, പി.സി. രാധാകൃഷ്ണൻ, എം. രാജീവൻ, ഗോവിന്ദൻ എന്നിവർ ഉൾപ്പെടെയുള്ള നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.