തിരുവനന്തപുരം: റവാഡ എ. ചന്ദ്രശേഖർ ഐപിഎസ് പുതിയ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെ ഔദ്യോഗിക ചുമതലയാണ് ഏറ്റെടുത്തത്.
പോലീസ് ആസ്ഥാനത്തെ എഡിജിപിമാർ അടക്കമുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ വരവേറ്റു. പിന്നീട് പോലീസ് മേധാവിയുടെ ഓഫീസിൽ വെച്ച് അധികാര കൈമാറ്റ ചടങ്ങ് നടന്നു.
മുൻ ഡിGP ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് തിങ്കളാഴ്ച ഔദ്യോഗിക നിലയിൽ സ്ഥാനം ഒഴിയുകയായിരുന്നു. അതിനുശേഷം താത്കാലികമായി എഡിജിപി എച്ച്. വെങ്കിടേഷിന് അധികാരം കൈമാറിയിരുന്നു. അദ്ദേഹത്തിൽ നിന്നാണ് റവാഡ ചുമതല ഏറ്റെടുത്തത്.
ചുമതലയേറ്റശേഷം, പോലീസ് ആസ്ഥാനവളപ്പിൽ ഉള്ള സ്മാരക സ്തൂപത്തിൽ റവാഡ പുഷ്പാഞ്ജലി അർപ്പിച്ചു.
ഇന്ന് രാവിലെ 10.30-ന് കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രി അവലോകന യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം വിമാനമാർഗം യാത്ര തിരിക്കും.
1991 ഐപിഎസ് ബാച്ചുകാരനായ റവാഡ എ. ചന്ദ്രശേഖർ ആന്ധ്രപ്രദേശ് സ്വദേശിയാണ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ, യുപിഎസ്‌സി പട്ടികയിൽ രണ്ടാമനായി എത്തിയപ്പോൾ, ഒന്നാമനായ നിധിൻ അഗർവാളിനെ ഒഴിവാക്കി സർക്കാർ നിയമിച്ചു.
മുമ്പ് വിരമിക്കൽ തീയതി അടുത്തവർഷം ജൂലൈയായിരുന്നെങ്കിലും, സുപ്രീംകോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഒരു വർഷത്തെ അധിക സർവീസ് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

