പയ്യന്നൂർ: നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു.ലോറി ഡ്രൈവർ കൊല്ലം തേന്മല സ്വദേശി ബാബു (63) വിനാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ 5.45 മണിക്ക് കാങ്കോൽ വൈപ്പിരിയത്താണ് അപകടം.
എം സാൻ്റു മായി വരികയായിരുന്ന കെ. എൽ. 25.ആർ.2651 നമ്പർടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.റോഡിൽ ലോറി മറിഞ്ഞ് കിടക്കുന്നത് കണ്ട് പിന്നാലെ വന്ന മറ്റൊരു ലോറിയിലെ തൊഴിലാളികൾ പരിശോധിച്ചപ്പോഴാണ് ഡ്രൈവർ ക്യാബിനിൽ കുടുങ്ങി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.പരിക്കേറ്റ ഡ്രൈവറെ പുറത്തെടുക്കുകയും പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ആംബുലൻസിൽ
പയ്യന്നൂർ താലുക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും
പിന്നീട് പരിയാരത്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫയർസ്റ്റേഷനിലെഫയർ ആൻ്റ് റെസ്ക്യൂ ജീവനക്കാരായ ഉൻമേഷ് കെ, ഷൈജു പി.വി , ജിജേഷ്, ജിഷ്ണുദേവ് പി. പി. എന്നിവരുടെനേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

