കാട്ടുപന്നി ഓടുന്ന കാറിലിടിച്ച് അപകടം

kpaonlinenews


മയ്യിൽ: ഓടിക്കൊണ്ടിരിക്കുന്ന കാറിലേക്ക് കാട്ടു പന്നിയിടിച്ച് അപകടം. കഴിഞ ദിവസം രാത്രി പത്തിന് നാറാത്ത് സ്റ്റെപ്പ് റോഡിലാണ്സംഭവം. കയരളം ഒറപ്പടിയിലെ നാടക പ്രവർത്തകൻ ജിജു ഒറപ്പടിയും കുടുoബവും സഞ്ചരിച്ച കാറിനാണ് കാട്ടുപന്നി ഓടിയെത്തി ഇടിച്ചത്. കാറിന്റെനിയന്ത്രണം തെറ്റിയെങ്കിലും മറ്റു വാഹനങ്ങളൊന്നുo റോഡിൽ ഇല്ലാത്തതിനാൽ കൂടുതൽ അപായ മുണ്ടായില്ല. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.

Share This Article
error: Content is protected !!