പുതിയതെരുവിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

Kannadiparamba online news

കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതിയതെരു മാർക്കറ്റിനുള്ളിലെ ശിവാനന്ദ ഹോട്ടലിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലുള്ള 95 ശതമാനം ഓടുകളും കാറ്റത്ത് പറന്നു പോയി. തൊട്ടടുത്തുതന്നെയുള്ള വേറെയും കെട്ടിടങ്ങളുടെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

പുതിയതെരു വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി എം അബ്ദുൽ മനാഫ്, ട്രഷറർ സി രവീന്ദ്രൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മഴക്കെടുതിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ടത്തിന് അടിയന്തര സാമ്പത്തിക സഹായം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!