മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ലഹളക്ക് ശ്രമം അഞ്ച് ബസ് ജീവനക്കാർക്കെതിരെ കേസ്

Kannadiparamba online news

മയ്യിൽ. ബസ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ കേസെടുത്ത ശേഷം വാട്സാപ്പിലൂടെ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്ത അഞ്ച് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.മമ്മൂസ് ബസിലെ മിർസബ്, ഗൾഫ് ബസിലെ അനസ്, വിൻ്റോ ബസിലെ നിതിൻ, ബസ് ജീവനക്കാരായ ഹാരിസ്, അഷറഫ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 19 ന് രാവിലെ 9.30 മണിക്കും വൈകുന്നേരം 4 മണിക്കുമിടയിലാണ് സംഭവം. സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിനാണ് ബസ്ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തത്.

സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ച മൂന്ന് പേർ അറസ്റ്റിൽ.

മയ്യിൽ: സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ച മൂന്ന് പേർ അറസ്റ്റിൽ. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശികളായ നിഷാദ് ,ഷംനാസ് ,അർഷാദ് എന്നിവരെയാണ് മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച രാത്രി 7 മണിയോടെ കണ്ണാടിപറമ്പ് പുല്ലൂപ്പി റൂട്ടിൽ സർവ്വീസ് നടത്തുന്ന റെജബസ് ജീവനക്കാരെയാണ് സംഘം മർദ്ദിച്ചത്. ഓട്ടം കഴിഞ്ഞ് പുല്ലൂപ്പിക്കടവിൽ പതിവുപോലെ ബസ് നിർത്തിയിടുന്ന സ്ഥലത്ത് എത്തിയപ്പോൾ ബൈക്കുകൾ പാർക്ക് ചെയ്തത് കണ്ട് ജീവനക്കാർമാറ്റാൻ ആവശ്യപ്പെട്ടതിനെ ചൊല്ലി വാക്കേറ്റമാകുകയും ബസ് ജീവനക്കാരെ സംഘം മർദ്ദിക്കുകയുമായിരുന്നു
ബസ് ജീവനക്കാരൻ പുല്ലൂപ്പിക്കടവിലെ കെ. പി. ജഷീറിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റുചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!