ഷാർജ : തജ്ദീദ് UAE-പുല്ലൂപ്പി മഹല്ല് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കെ.വി ഷാക്കിർ അനുസ്മരണവും പ്രാർത്ഥനാസദസ്സും സംഘടിപ്പിച്ചു. ഷാർജ റോളയിൽ വച്ച് നടന്ന പരിപാടി അഡ്വൈസറി ബോർഡ് അംഗം റഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇഖ്ബാൽ കെ.എൻ, ഖമറുദ്ധീൻ ഫൈസി, മുഹമ്മദ് പിപി. ഖാദർ പി.സി, ഹാരിസ് സി, മുസമ്മിൽ കെ.വി, സമദ് പി.സി, ഫൈസൽ കെ.സി. തുടങ്ങിയവർ ഷാക്കിറിനെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്നുനടന്ന ദുആ മജ്ലിസിന് പ്രസിഡന്റ് ഖമറുദ്ധീൻ ഫൈസി നേതൃത്വം വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

