മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Kannadiparamba online news

മുണ്ടേരി: കനത്ത മഴയിൽ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാറാൽ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീൻ്റെ (45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് ഇന്ന് രാവിലെ 7.30 ഓടെ കണ്ടെത്തിയത്.

കനത്ത മഴയ്ക്കിടെ ഇന്നലെ വൈകിട്ട് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത്  വലയിടുന്നതിനിടെയാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്. രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

രാത്രി 10 മണിയോടെ നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ ആരംഭിച്ചുവെങ്കിലും പുലർച്ചെ ഒരു മണിയോടെ തിരച്ചിൽ നിർത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരിച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഷറഫുദ്ദീൻ മീൻ പിടിക്കാൻ പോയ തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് രാത്രി കണ്ടെത്തിയിരുന്നു.  കുടുക്കി മൊട്ട- മുണ്ടേരി-കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!