പള്ളിപ്പറമ്പ : കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസിന് കൊളച്ചേരി – അബുദാബി കെ എം സി സി നൽകുന്ന ഫണ്ടിൻ്റെ കൈമാറ്റം കൊളച്ചേരി പഞ്ചായത്ത് – അബുദാബി കെ എം സി സി പ്രസിഡണ്ട് നസീർ ചേലേരി, തളിപ്പറമ്പ് മണ്ഡലം – അബുദാബി കെ എം സി സി വൈസ് പ്രസിഡണ്ട് പി വി ഇല്യാസ് എന്നിവർ കൊളച്ചേരി മേഖല പി ടി എച്ച് ജനറൽ സെക്രട്ടറി പി വി അബ്ദുസമദ് ഹാജിക്ക് നൽകി നിർവഹിച്ചു. പള്ളിപ്പറമ്പ് ഹോം കെയർ സെൻ്ററിൽ നടന്ന പ്രവർത്തക സംഗമം കൊളച്ചേരി മേഖല പി ടി എച്ച് ഉപദേശ സമിതി അംഗം അസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ അബുദാബി കെഎംസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് കൊളച്ചേരി മുഖ്യാതിഥിയായി, കൊളച്ചേരി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ, മയ്യിൽ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ജുബൈർ മാസ്റ്റർ, അന്തായി ചേലേരി, യൂസഫ് കെ പി, ജാബിർ പാട്ടയം, ഒ സി അബ്ദുൽ ഖാദർ ഹാജി, പി പി ഖാലിദ് ഹാജി പന്ന്യങ്കണ്ടി, അബ്ദുൽ ഗഫൂർ ടി വി, ജുനൈദ് നൂഞ്ഞേരി, എന്നിവർ സംസാരിച്ചു സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.
കൊളച്ചേരി പഞ്ചായത്ത് – അബൂദാബി കെ എം സി സി പി ടി എച്ച് ഫണ്ട് ഏറ്റുവാങ്ങി
